Breaking News

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഏഴായിരം കിലോയിലധികം നിരോധിത പുകയില പിടികൂടി

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഏഴായിരം കിലോയിലധികം നിരോധിത പുകയില പിടികൂടി.
ഹമദ് തുറമുഖത്തെ മാരിടൈം കസ്റ്റംസ് ആണ് വെള്ളം ചൂടാക്കാനുള്ള ഉപകരണങ്ങളുള്ള കണ്ടെയ്നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധിത പുകയിലയുടെ വന്‍ ശേഖരമാണ് പിടികൂടിയത്. ഭദ്രമായി പായ്ക്ക് ചെയ്ത കാര്‍ട്ടൂണുകളില്‍ രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് പുകയില കണ്ടെത്തിയത്.

കണ്ടെത്തിയ നിരോധിത വസ്തുക്കളുടെ കൂമ്പാരം കാണിക്കുന്ന ഫോട്ടോകള്‍ കസ്റ്റംസ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
പിടിച്ചെടുത്ത പുകയിലയുടെ ആകെ ഭാരം 7,337.5 കിലോഗ്രാമാണ്