Archived Articles

അനക്‌സ് ഹയ്യ 2022 പോസ്റ്റര്‍ പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങര
ദോഹ. പാലക്കാട് എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് ഖത്തറിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന നവംബര്‍ ഒന്‍പത്, പത്ത് തിയ്യതികളിലായി വക്രയിലെ ഖത്തര്‍ അക്കാദമി ഗ്രൗണ്ടില്‍ ഒരുക്കുന്ന ‘അനക്‌സ് ഹയ്യ 2022’ ന്റെ പോസ്റ്റര്‍ പ്രശസ്ത ഇക്കോ സെക്ലിസ്റ്റ് ഫായിസ് അഷ്‌റഫ് അലി പ്രകാശിപ്പിച്ചു. കേരളത്തില്‍ നിന്ന് ലണ്ടനിലേക്ക് നീളുന്ന സൈക്കിള്‍ പര്യടനത്തിന്റെ യാത്രാ മദ്ധ്യേ ഖത്തറില്‍ എത്തിയതാണ് ഫായിസ്.

അസോസിയേഷന്‍ പ്രസിഡന്റ് ആഷിഖ് അഹ്‌മദ്, സെക്രട്ടറി അനന്തകൃഷ്ണന്‍, ആര്‍ട്‌സ് സെക്രട്ടറി അഫ്‌സല്‍, അനക്‌സ് ഹയ്യ 2022 കണ്‍വീനര്‍ മുഹമ്മദ് അന്‍വര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഖത്തര്‍ ലോക കപ്പ് ഫുട്‌ബോളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അനക്‌സ് സംഘടിപ്പിക്കുന്ന ഈ മേളയില്‍ സൂപ്പര്‍ സെവന്‍ ഫുട്‌ബോള്‍ മല്‍സരം, വനിതകള്‍ക്കായുള്ള പെനാല്‍ട്ടി ഷൂട്ട് ഔട്ട്, മാസ്റ്റേഴ്‌സ് സോക്കര്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.