Archived Articles

ദോഹ ബ്യൂട്ടി സെന്ററിന്റെ പുതിയ ശാഖ ഐന്‍ ഖാലിദ് ലുലുവില്‍ പ്രവര്‍ത്തനമാരംഭിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ സൗന്ദര്യ സംരക്ഷണ രംഗത്തെ പ്രമുഖ സ്ഥാപനമായ ദോഹ ബ്യൂട്ടി സെന്ററിന്റെ പുതിയ ശാഖ ഐന്‍ ഖാലിദ് ലുലുവില്‍ പ്രവര്‍ത്തനമാരംഭിച്ചു . അത്യാധുനിക സൗകര്യങ്ങളോടെ മികച്ച സൗന്ദര്യ സംരക്ഷണ സേവനങ്ങള്‍ പ്രൊഫഷണലായി നല്‍കുന്ന കേന്ദ്രമാണിത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഡോ. ഷീലാ ഫിലിപ്പോസിന്റെ നേതൃത്വത്തില്‍ പ്രശസ്തമായി നടക്കുന്ന ദോഹ ബ്യൂട്ടി സെന്റര്‍ സ്വദേശികളുടേയും പ്രിയപ്പെട്ട സ്ഥാപനമാണ് .

ഡോ. ഷീല ഫിലിപ്പോസിന്റെ പിതാവ് പെരുമാള്‍ ജേക്കബാണ് പുതിയ ശാഖ ഉദ്ഘാടനം ചെയ്തത് എന്നത് ദോഹ ബ്യൂട്ടി സെന്റര്‍ കുടുംബത്തിന് അഭിമാനകരമായി. ലുലു കൊമേര്‍സ്യല്‍ മാനേജര്‍ സഞ്ചു ഫിലിപ്പ് ചടങ്ങില്‍ അതിഥിയായിരുന്നു.

മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, എബ്രഹാം ഫിലിപ്പോസ്, അശ്വിനി ബാബു, ടീന തങ്കം ഫിലിപ്പ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.