Archived Articles

ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കി വീഡിയോ തീം സോംഗ് അഹ്‌ലന്‍

അമാനുല്ല വടക്കാങ്ങര
ദോഹ. ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കി പൂര്‍ണമായും ഖത്തറില്‍ ചിത്രീകരിച്ച വീഡിയോ തീം സോങ് ‘അഹല്’ന്‍’ ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ് യൂട്യൂബ്ബ് ചാനലിലൂടെ പുറത്തിറങ്ങി. ഖത്തറിന്റെ പ്രതീകാത്മക ചരിത്രത്തിലൂടെ തുടങ്ങി ലോകകപ്പിന്റെ ആവേശത്തില്‍ ആറാടിക്കുന്ന ഈ പാട്ട് ഇതിനോടകം തന്നെ വൈറല്‍ ആയിരിക്കുന്നു.

അറബിക്, ഇംഗ്ലീഷ്, മലയാളം, സ്പാനിഷ്, ഇറ്റാലിയന്‍, ഡച്ച് തുടങ്ങി വിവിധ ഭാഷകള്‍ ഉള്‍പ്പെടുത്തിയാണ് ഗാനത്തിന്റെ വരികള്‍. ഖത്തര്‍ പ്രവാസിയായ തൃശൂര്‍ – മാള സ്വദേശി ക്ലിന്റണ്‍ ക്ലീറ്റസാണ് പാട്ടിന്റെ വരികളും സംവിധാനവും. പലസ്തീന്‍ ഗായകന്‍ അഹമ്മദ് സാബിര്‍, മലയാളികളായ അരുണ്‍പ്രസാദ്, ആലില മുരളി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വിദേശികളും സ്വദേശികളുമായ നിരവധി പേര്‍ ഗാനരംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നു.ക്യാമറ ശ്രീചന്ദ്, എഡിറ്റിംഗ്- ഡോണ്‍ സാഖി.