Archived Articles

കേവലം പതിനാറ് റിയാലിന് 16 വിഭവങ്ങളോടെയുള്ള ഇല സദ്യയൊരുക്കി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്

അമാനുല്ല വടക്കാങ്ങര

ദോഹ. ചുരുങ്ങിയ നിരക്കില്‍ മികച്ച ഭക്ഷണ വിഭവങ്ങള്‍ നല്‍കി സാധാരണക്കാരുടെ പ്രിയപ്പെട്ട റസ്റ്റോറന്റായി മാറിയ ഓള്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് ഇന്ന് ( നവംബര്‍ 15 ന് ) കേവലം പതിനാറ് റിയാലിന് 16 വിഭവങ്ങളോടെയുള്ള ഇല സദ്യയൊരുക്കുന്നു.

കുത്തരിച്ചോറ് , സാമ്പാര്‍, പച്ചടി, കൂട്ടുകറി, അവിയല്‍, ഉപ്പേരി , രസം, കാളന്‍, ഓലന്‍, അച്ചാര്‍, പപ്പടം, പായസം, എരിശ്ശേരി, കൊണ്ടാട്ടം, പുളിയിഞ്ചി , കിച്ചടി എന്നിവയാണ് ഇലസദ്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും 11 മണിക്ക് തന്നെ സദ്യ ആരംഭിക്കുമെന്നും ഗള്‍ഫ് ഗാര്‍ഡന്‍ മാനേജര്‍ അലി വള്ളിയാട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 44682981 എന്ന നമ്പറില്‍ ബന്ധപ്പെടാം.