Archived Articles

സ്‌കിയ ഖത്തര്‍ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ലൈവ് ക്വിസ് 2022 നവംബര്‍ 18 ന്

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്് ആശംസകള്‍ അറിയിച്ചു കൊണ്ട് സാമൂഹിക കൂട്ടായ്മയായ സ്‌കിയ ഖത്തര്‍ സംഘടിപ്പിക്കുന്ന ‘സ്‌കിയ വേള്‍ഡ് കപ്പ് ക്വിസ് 2022’ മത്സരത്തിന്റെ സമാപനം ‘ ലൈവ് ക്വിസ് നവംബര്‍ 18 വെള്ളിയാഴ്ച വൈകുന്നേരം് 5 മണിക്ക് ഫിനിക്‌സ് സ്‌കൂള്‍ ഹാളില്‍ വെച്ച് നടത്തും.

സ്‌കിയ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ ഉദ്ഘാടനം ചെയ്യും. ഫിഫ 2022 വേള്‍ഡ് കപ്പ് കള്‍ച്ചറല്‍ ആന്‍ഡ് കമ്മ്യൂണിറ്റി പ്രോഗ്രാമ്മിന്റെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഡര്‍ സഫീര്‍ റഹ്മാന്‍ ആശംസ അറിയിക്കും .

തുറന്ന വേദിയില്‍ നടക്കുന്ന മെഗാ ലൈവ് ക്വിസില്‍ ആകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്നവര്‍ക്ക് സ്‌പോട്ട് ക്വിസിലൂടെ മെഗാ ക്വിസില്‍ പങ്കെടുക്കാവുന്നതാണ്. ഈ മെഗാ ഇവന്റ് വീക്ഷിക്കാനെത്തുന്ന പ്രേക്ഷകര്‍ക്കും മത്സരത്തില്‍ പങ്കെടുത്ത് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാം.

കൂടാതെ വിവിധ തരത്തിലുള്ള വിനോദപരിപാടികളും ഇതിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രോഗ്രാമിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ 50331728 എന്ന നമ്പറില്‍ ബന്ധപ്പെടാം.