Breaking News

കാല്‍പന്തുകളിയിലെ താരരാജാക്കന്മാര്‍ എത്തി, ഖത്തറിലെങ്ങും ഫുട്‌ബോള്‍ ആവേശം

അമാനുല്ല വടക്കാങ്ങര

ദോഹ. കാല്‍പന്തുകളിയിലെ താരരാജാക്കന്മാരും നക്ഷത്രങ്ങളും എത്തിത്തുടങ്ങിയതോടെ ഖത്തറിലെങ്ങും ഫുട്‌ബോള്‍ ആവേശം. ഖത്തറിലെ ഓരോ മണല്‍തരിയും ഫിഫ 2022 ആവേശത്തിലാണ് . പന്തുരുളാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായതായി ആത്മവിശ്വാസ്‌ത്തോടെ സംഘാടകര്‍. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന സ്വര്‍ണക്കപ്പില്‍ ആരുമുത്തമിടുമെന്നറിയാന്‍ ഡിസംബര്‍ 18 വരെ കാത്തിരിക്കണം.