Archived Articles

ഫിഫ വേള്‍ഡ് കപ്പിന് ഐക്യദാര്‍ഢ്യം:സി.ഐ.സി. റയ്യാന്‍ സോണ്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാന്‍ സോണ്‍ നടത്തിയ ഇന്റര്‍ യൂണിറ്റ് മത്സരങ്ങള്‍ ശ്രദ്ധേയമായി. വേള്‍ഡ് കപ്പ് ക്വിസ് മത്സരത്തില്‍ അഹമ്മദ് ഷാഫി, മന്‍സൂര്‍ (അബു ഹമൂര്‍) ഷാജുദ്ധീന്‍, അമീന്‍ അന്നാര (ഐന്‍ ഖാലിദ് മോര്‍ണിംഗ്), റിയാസ് റസാഖ്, സുഹൈല്‍ (ഇന്‍ഡസ്ട്രിയല്‍ ഏരിയ സൗത്ത്) എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഷൂട്ട് ഔട്ട് മത്സരത്തില്‍ സൈഫുദ്ധീന്‍ (ഓള്‍ഡ് റയ്യാന്‍), അബ്ദല്‍ സമദ് (അല്‍ വാബ്), ഷമീര്‍ മണലില്‍ (ഐന്‍ ഖാലിദ് ഈവനിംഗ്), ത്രോ ബോള്‍ മത്സരത്തില്‍ ഹംസ (അസീസിയ), അഷ്റഫ് (ശഹാനിയ), നാസര്‍ മഠത്തില്‍ (മൈദര്‍) എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

റയ്യാന്‍ സോണല്‍ പ്രസിഡന്റ് മുഹമ്മദ് അലി ശാന്തപുരം, മറ്റു സോണല്‍ ഭാരവാഹികളായ സുബുല്‍ അബ്ദുല്‍ അസീസ്, റിയാസ് റസാഖ്, ഷിബിലി സിബ്ഗത്തുള്ള, അബ്ദുല്‍ ജലീല്‍ എം. എം, സിദ്ദിഖ് വേങ്ങര, ഹാരിസ് കെ, റഫീഖ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.