Breaking News

ഫിഫ ടിക്കറ്റിംഗ് ആപ്പില്‍ സാങ്കേതിക പ്രശ്‌നം, ആശങ്ക വേണ്ടെന്ന് അധികൃതര്‍

റഷാദ് മുബാറക്

ദോഹ. ഫിഫ ടിക്കറ്റിംഗ് ആപ്പിലെ സാങ്കേതിക പ്രശ്‌നം കാരണം ഇലക്ട്രോണിക് ടിക്കറ്റുകള്‍ ആക്‌സസ് ചെയ്യാനാവാത്തവര്‍ക്ക് , ആശങ്ക വേണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രശ്‌നം എത്രയും വേഗം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മൊബൈലില്‍ ടിക്കറ്റ് ആക്‌സസ് ചെയ്യാനാവാത്തവര്‍ ടിക്കറ്റെടുക്കാന്‍ ഉപയോഗിച്ച ഇമെയില്‍ ചെക്ക് ചെയ്യണം.
മാച്ച് ദിവസമാണെങ്കില്‍ സ്റ്റേഡിയത്തിലുള്ള ടിക്കറ്റ് റിസൊല്യൂഷന്‍ പോയന്റുമായി ബന്ധപ്പെടാം.