Breaking News

ഫിഫ 2022 ലോകകപ്പ് ഖത്തറിലെ ആദ്യ ചുവപ്പ് കാര്‍ഡ് വെയില്‍സ് ഗോളിക്ക്

റഷാദ് മുബാറക്
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിലെ ആദ്യ ചുവപ്പ് കാര്‍ഡ് വെയില്‍സ് ഗോളിക്ക് . ഇന്ന് ഇറാനെതിരെ നടന്ന മല്‍സരത്തിന്റെ എണ്‍പത്തിയേഴാം മിനിറ്റിലാണ് വെയില്‍സ് ഗോളി വെയിന്‍ ഹെന്നസിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ഇറാന്‍ താരം മെ ഹ് ദി തെരീമിക്ക് നേരെ ബോക്‌സ് വിട്ടിറങ്ങി അപകടകരമായി കാലുയര്‍ത്തിയതിനാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.