Breaking News

ഡെന്മാര്‍ക്കിനെ തകര്‍ത്ത് ചാമ്പ്യന്മാരായ ഫ്രാന്‍സ് രണ്ടാം റൗണ്ടില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഡെന്മാര്‍ക്കിനെ തകര്‍ത്ത് ചാമ്പ്യന്മാരായ ഫ്രാന്‍സ് ഫിഫ 2022 ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന മല്‍സരത്തില്‍ കെയ്‌ലിയന്‍ എംബപ്പെയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിനെ തുണച്ചത്. കളിയുടെ 61, 86 മിനിറ്റുകളിലാണ് എംബപ്പെ ഡെന്മാര്‍ക്കിന്റെ വല കുലുക്കിയത്.
അറുപത്തിയെട്ടാം മിനിറ്റില്‍ ഡെന്മാര്‍ക്കിന്റെ ആന്ദ്രിയേസ് ക്രിസ്റ്റുന്‍ ഒരു ഗോള്‍ തിരിച്ചടിച്ചതോടെ കളിയാവേശം മുറുകിയെങ്കിലും നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പിടിച്ചുകെട്ടാനായില്ല. അങ്ങനെ ഖത്തര്‍ ലോകകപ്പില്‍ രണ്ടാം റൗണ്ടിലേക്ക് കടക്കന്ന ആദ്യ ടീമായി ഫ്രാന്‍സ് സ്ഥാനം നേടി.