Breaking News

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിലെ ഫാസ്റ്റസ്റ്റ് ഗോളടിച്ച് കാനഡയുടെ അല്‍ ഫോണ്‍സോ ഡേവീസ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിലെ ഫാസ്റ്റസ്റ്റ് ഗോളടിച്ച് കാനഡയുടെ അല്‍ ഫോണ്‍സോ ഡേവീസ് . ഇന്നലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ അറുപത്തെട്ടാം സെക്കന്റില്‍ ഗോളടിച്ചാണ് അല്‍ ഫോണ്‍സോ ഡേവീസ് കരുത്തരായ ക്രൊയേഷ്യന്‍ ടീമിനെ ഞെട്ടിച്ചത്. ലോകകപ്പിലെ കാനഡയുടെ ആദ്യ ഗോള്‍ എന്ന നിലക്കും അല്‍ ഫോണ്‍സോ ഡേവീസിന്റെ ഗോളിനെ ചരിത്രം അടയാളപ്പെടുത്തും.