Breaking News

കാനഡയെ തകര്‍ത്ത് ക്രൊയേഷ്യ

അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിലെ വാശിയേറിയ മല്‍സരത്തില്‍ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് കാനഡയെ തകര്‍ത്ത് നിലവിലെ റണ്ണര്‍ അപ്പായ ക്രൊയേഷ്യ. ഇന്നലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ കാനഡ പൊരുതികളിച്ചെങ്കിലും പിടിച്ചുനില്‍ക്കാനായില്ല.
38 വര്‍ഷത്തിന് ശേഷം ലോകകപ്പില്‍ കളിക്കാനെത്തിയ കാനഡയുടെ പ്രതീക്ഷകള്‍ അതോടെ അസ്തമിച്ചു.