Archived Articles

വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ. മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. ഹോണസ്റ്റ് കാര്‍ ആക്‌സസറീസ് ജനറല്‍ മാനേജര്‍ അലാവുദ്ധീന്‍, ക്യൂബിഎച്ച് ഡയറക്ടര്‍ ഓഫ് ഓപറേഷന്‍സ് ഗുല്‍സാര്‍, ബീക്കോണ്‍ ഗ്രൂപ്പ് സി.ഒ. ഓ. നിഷാസ് മുഹമ്മദലി, സുപ്രീം സപ്‌ളൈസ് ജനറല്‍ മാനേജര്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്ക് മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തിലാണ് പുസ്തകം സമ്മാനിച്ചത്.

ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍ ലോകത്തെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്ത മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് .

വിജയമന്ത്രങ്ങളുടെ കോപ്പികള്‍ക്ക് 44651477 എന്ന നമ്പറില്‍ ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റുമായോ 44642023 എന്ന നമ്പറില്‍ റീട്ടെയില്‍ മാര്‍ട്ടുമായോ ബന്ധപ്പെടണം

Related Articles

Back to top button
error: Content is protected !!