Breaking News

ജര്‍മന്‍ ടീമിന് പിഴ ചുമത്തി ഫിഫ

അമാനുല്ല വടക്കാങ്ങര

2022ലെ ഫിഫ ലോകകപ്പ് ഖത്തറിന്റെ ഗ്രൂപ്പ് ഇ മത്സരത്തിന്റെ രണ്ടാം റൗണ്ടില്‍ സ്പെയിനിനെതിരായ മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിന് കളിക്കാരനെ അയയ്ക്കാന്‍ വിസമ്മതിച്ചതിന് ജര്‍മ്മന്‍ ടീമിന് ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി ഫുട്ബോള്‍ അസോസിയേഷന്‍ (ഫിഫ) പിഴ ചുമത്തി.

ജര്‍മ്മന്‍ ടീമിന് 10000 സ്വിസ് ഫ്രാങ്ക് പിഴ ചുമത്തിയതായി ഫിഫ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സ്പെയിനിനെതിരായ മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് കളിക്കാരനെ പത്രസമ്മേളനത്തിന് അയയ്ക്കാന്‍ വിസമ്മതിച്ചതെന്ന് ജര്‍മ്മന്‍ കോച്ച് ഹാന്‍സി ഫ്‌ലിക്ക് പറഞ്ഞു.