Breaking News

ഖത്തരി നാഷണല്‍ കളറുകളിലും ലിമിറ്റഡ് എഡിഷന്‍ ക്യാനുകളിലും ‘പെപ്സി അന്നാബി’ പുറത്തിറക്കി പെപ്സികോ

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകമെമ്പാടുമുള്ള ആളുകളെ ഫുട്ബോളിനോടുള്ള അവരുടെ അഭിനിവേശത്തിലൂടെ ബന്ധിപ്പിക്കാനുള്ള ദീര്‍ഘകാല പ്രതിബദ്ധതയുടെ ഭാഗമായി – മേഖലയിലെ ഏറ്റവും വലിയ ഭക്ഷണ-പാനീയ കമ്പനികളിലൊന്നായ പെപ്സികോ ഖത്തരി നാഷണല്‍ കളറുകളിലും ലിമിറ്റഡ് എഡിഷന്‍ ക്യാനുകളിലും ‘പെപ്സി അന്നാബി’ പുറത്തിറക്കി

ഖത്തരി ദേശീയ നിറങ്ങളിലുള്ള പരിമിത പതിപ്പ് മുന്തിരിയുടെ രുചിയുള്ള പെപ്സി ആരാധകരെ അവരുടെ അഭിനിവേശത്തില്‍ കൂടുതല്‍ മുഴുകാന്‍ അനുവദിക്കുന്നതാണ് .

പെപ്സികോയുടെ ഏറ്റവും പുതിയ സംരംഭങ്ങള്‍ ഭൂമിയിലെ ഏറ്റവും ജനപ്രിയമായ കായിക വിനോദങ്ങളില്‍ ഒന്ന് ആസ്വദിക്കാന്‍ അനുവദിക്കുന്നതോടൊപ്പം ആരാധകരുടെ യഥാര്‍ത്ഥ ഐഡന്റിറ്റി ആഘോഷിക്കുകയും അവരുടെ ദേശീയ അഭിമാനം ഉയര്‍ത്തുകയും ചെയ്യുന്നതാണ് .
‘ഫീല്‍ഡിന് പുറത്ത് എന്താണ് സംഭവിക്കുന്നത് എന്നത് ബില്‍ഡ്-അപ്പിനും ആവേശത്തിനും അതില്‍ സംഭവിക്കുന്നത് പോലെ തന്നെ പ്രധാനമാണ്. ഇവിടെ ഖത്തറിലെ അനുയായികളോടൊപ്പം പ്രാദേശിക അഭിമാനം ആഘോഷിക്കുന്നതിനായി, ഖത്തറി ദേശീയ ടീമിന്റെ നിറങ്ങളിലുള്ള നൂതനമായ പെപ്സി അന്നാബി ഗ്രേപ്പ് കോള ഞങ്ങള്‍ സ്റ്റോറുകളിലുടനീളം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പെപ്സികോ – മിഡില്‍ ഈസ്റ്റ് സിഇഒ ആമര്‍ ഷെയ്ഖ് പറഞ്ഞു. ഖത്തറിന്റെയും മറ്റ് രാജ്യങ്ങളുടെയും ദേശീയ നിറങ്ങളില്‍ ആരാധകരുടെ മുഖങ്ങള്‍ പൊതിഞ്ഞ പെപ്സി സോഫ്റ്റ് ഡ്രിങ്ക് കാന്‍ ഡിസൈനുകളും ഞങ്ങള്‍ അവതരിപ്പിക്കുക വഴി കൂടുതല്‍ വ്യക്തിപരമാക്കിയ ആഹ്ലാദങ്ങള്‍ക്കും കൂടുതല്‍ ആഘോഷങ്ങള്‍ക്കും കൂടുതല്‍ പെപ്സിക്കും വേണ്ടി ദാഹിച്ചു നില്‍ക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയാണ് .