Breaking News

ദര്‍ബ് അല്‍ സായിയിലെ പൈതൃകത്തെയും സാംസ്‌കാരിക പരിപാടികളെയും അഭിനന്ദിച്ച് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദര്‍ബ് അല്‍ സായിയില്‍ നടക്കുന്ന പൈതൃകത്തെയും സാംസ്‌കാരിക പരിപാടികളെയും അഭിനന്ദിച്ച് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനി. സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ഹമദ് അല്‍-താനിടോടൊപ്പം ഉമ്മു സലാല്‍ മുഹമ്മദ് ഏരിയയിലെ ദര്‍ബ് അല്‍ സായിയുടെ സ്ഥിരം ആസ്ഥാനം സന്ദര്‍ശിച്ചാണ് അഭിനന്ദനം അറിയിച്ചത്.