Breaking News

ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് മല്‍സരങ്ങള്‍ക്കായി 765,859 സന്ദര്‍ശകര്‍ ദോഹയിലെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് മല്‍സരങ്ങള്‍ക്കായി 765,859 സന്ദര്‍ശകര്‍ ദോഹയിലെത്തിയതായി സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി വ്യക്തമാക്കി. 10 ലക്ഷം മുതല്‍ 12 ലക്ഷം സന്ദര്‍ശകരെയാണ് ഖത്തര്‍ ലോകകപ്പിനായി പ്രതീക്ഷിച്ചിരുന്നത്.

മാച്ച് ടിക്കറ്റില്ലാത്തവര്‍ക്കും ഹയ്യാ കാര്‍ഡ് നല്‍കാന്‍ തുടങ്ങിയതും ജി.സി.സി. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഹയ്യാ കാര്‍ഡും ടിക്കറ്റുമില്ലാതെ സൗജന്യമായ പ്രവേശനം അനുവദിക്കാന്‍ തുടങ്ങിയതും സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി കൂട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നാളെ മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ആരംഭിക്കാനിരിക്കെ സന്ദര്‍ശകരുടെ എണ്ണം കൂടാനാണ് സാധ്യത.

Related Articles

Back to top button
error: Content is protected !!