Breaking News

ഖത്തറില്‍ ഇന്നും ഇടിയോടുകൂടിയ മഴക്ക് സാധ്യത

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചില സന്ദര്‍ഭങ്ങളില്‍ കാറ്റിനും സാധ്യതയുണ്ട്. അന്തരീക്ഷം മേഘാവൃതമാകുന്നതിനാല്‍ ദുരക്കാഴ്ച കുറയാം. വാഹനമോടിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.