Breaking News

ഖത്തര്‍ ലോകകപ്പിനായി അതുല്യമായ വെര്‍ച്വല്‍ സ്റ്റുഡിയോ ആരംഭിച്ച് റഷ്യന്‍ ടിവി ചാനല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ലോകകപ്പിനായി അതുല്യമായ വെര്‍ച്വല്‍ സ്റ്റുഡിയോ ആരംഭിച്ച് റഷ്യന്‍ ടിവി ചാനല്‍. റഷ്യന്‍ സ്പോര്‍ട്സ് ടിവി ചാനലായ ‘മാച്ച് ടിവി’യാണ് ഖത്തറിലെ ലോകകപ്പിനായി സമര്‍പ്പിച്ചിരിക്കുന്ന അതുല്യമായ വെര്‍ച്വല്‍ സ്റ്റുഡിയോ നിര്‍മ്മിച്ചത്.

മാച്ച് ടിവി ഹോസ്റ്റുകളും വിദഗ്ധരും മരുഭൂമിയുടെ മധ്യത്തില്‍ ലോകകപ്പ് മത്സരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു, ഗെയിമുകള്‍ക്കായുള്ള പ്രവചനങ്ങള്‍ അവര്‍ അസാമാന്യമായി അവതരിപ്പിക്കുന്നു. ലോകകപ്പ് ആതിഥേയരായ രാജ്യത്തിന്റെ പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട് സ്റ്റുഡിയോയും ഗ്രാഫിക് ഡിസൈനും വളരെ റിയലിസ്റ്റിക് ആക്കിയിട്ടുണ്ട്. ഷൂട്ടിംഗ് പ്രക്രിയയുടെ വീഡിയോ മാച്ച് ടിവി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.