Breaking News

പ്രെഡിക്ട് ആന്റ് വിന്‍ വിജയികളെ പ്രഖ്യാപിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പിനോടനുബന്ധിച്ച് ഇന്റര്‍നാഷണല്‍ മലയാളി സംഘടിപ്പിച്ച പ്രെഡിക്ട് ആന്റ് വിന്‍ വിജയികളെ പ്രഖ്യാപിച്ചു. ഷൈജു കുഞ്ഞുമോനാണ് പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത ഐ ഫോണ്‍ 14 സ്വന്തമാക്കിയത്.
പ്രീമിയര്‍ കാര്‍ഗോ സ്‌പോണ്‍സര്‍ ചെയ്ത റെഡ്മി മൊബൈല്‍ ഫോണിന് റമീസ് നദാല്‍ അര്‍ഹനായി.
ഏവന്‍സ് ട്രാവല്‍സ് സ്‌പോണ്‍സര്‍ ചെയ്ത ടിക്കറ്റുകള്‍ക്ക് മൂസ കുളുക്കല്ലൂര്‍ ( സെമി ഫൈനല്‍) നവാസ് ബിന്‍ മുഹമ്മദ് ( ഫൈനല്‍) എന്നിവര്‍ അര്‍ഹരായി.
വിജയികളുടെ വിശദാംശങ്ങള്‍ ഇന്റര്‍നാഷണല്‍ മലയാളി ഫേസ് ബുക്ക് പേജിലും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഇന്‍സ്റ്റഗ്രാമിലും ഉടന്‍ പ്രസിദ്ധീകരിക്കും. സമ്മാനവിതരണവുമായി ബന്ധപ്പെട്ട് ഇന്റര്‍നാഷണല്‍ മലയാളി അഡ്മിന്‍ വിജയികളുമായി ബന്ധപ്പെടും.

ഫിഫ 2022 ലോകകപ്പുമായി ബന്ധപ്പെട്ട് ആദ്യ പ്രെഡിക്ട് ആന്റ് വിന്‍ മല്‍സരം പ്രഖ്യാപിച്ചത് ഇന്റര്‍നാഷണല്‍ മലയാളിയായിരുന്നു. മികച്ച പ്രതികരണമാണ് മല്‍സരത്തിന് ലഭിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.