Archived Articles

അബീര്‍ മെഡിക്കല്‍ സെന്റര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ ബ്രാഞ്ച് ഫാന്‍ ഫെസ്റ്റിവല്‍ സോണില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. അബീര്‍ മെഡിക്കല്‍ സെന്റര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ ബ്രാഞ്ച് ഫാന്‍ ഫെസ്റ്റിവല്‍ സോണില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 16, 17, 18 തീയതികളിലാണ് സൗജന്യ ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍, ബോഡി മാസ് ഇന്‍ഡക്‌സ് ഉള്‍പ്പെടുന്ന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ പങ്കെടുത്ത എല്ലാ വ്യക്തികള്‍ക്കും അബീര്‍ മെഡിക്കല്‍ സെന്റര്‍ സ്ട്രീറ്റ് നമ്പര്‍ പത്തിലെ ബ്രാഞ്ചില്‍ ഒരു സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനു കൂടി സൗകര്യം ചെയ്തിട്ടുണ്ട്.

ഭൂരിഭാഗം തൊഴിലാളികളും അവരുടെ ആരോഗ്യനിലയെക്കുറിച്ച് അധികം ജാഗ്രത പാലിക്കുന്നില്ല എന്നും ഇതുപോലെയുള്ള മെഡിക്കല്‍ ക്യാമ്പ് അവരുടെ ആരോഗ്യനില സംബന്ധിച്ച ബോധവല്‍ക്കരണത്തിനും ജീവിതശൈലി മാറ്റി ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തുവാനും സഹായകമാണെന്ന് ഡോ. നിത്യാനന്ദ സ്വാമി അഭിപ്രായപ്പെട്ടു.