Breaking News

കോര്‍ണിഷ് സ്ട്രീറ്റ് ഭാഗികമായി തുറന്നു, ഡിസംബര്‍ 25 ഓടെ പൂര്‍ണമായും തുറക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ ലോകകപ്പിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസത്തോളമായി അടഞ്ഞുകിടന്ന കോര്‍ണിഷ് സ്ട്രീറ്റ് ഭാഗികമായി തുറന്നു.

വണ്‍വേ ദിശയില്‍ (ഷെറാട്ടണ്‍ ഇന്റര്‍സെക്ഷന്‍ മുതല്‍ റാസ് അബു അബൗദ് ഇന്റര്‍സെക്ഷന്‍ വരെ) ഇന്നലെ വൈകിട്ട് 5 മണി മുതല്‍ ഭാഗികമായി തുറന്നതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍ വിഭാഗം അറിയിച്ചു.
ഡിസംബര്‍ 25 മുതല്‍ കോര്‍ണിഷ് സ്ട്രീറ്റ് പൂര്‍ണ്ണമായും തുറക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.