Breaking News

ദോഹ മെട്രോ സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ്, ഫാമിലി ക്ലാസുകള്‍ പുനഃസ്ഥാപിക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ലോകകപ്പനോടനുബന്ധിച്ച് മെട്രോയിലെ വിവിധ ക്‌ളാസുകള്‍ ഒഴിവാക്കി എല്ലാം സ്റ്റാന്‍ഡേര്‍ഡ് ക്ലാസിലേക്ക് മാറ്റിയിരുന്നത് ഡിസംബര്‍ 23 മുതല്‍ ഗോള്‍ഡ്, ഫാമിലി, സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെയുള്ള വര്‍ഗ്ഗീകരണം പുനഃസ്ഥാപിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.

ഡിസംബര്‍ 23 മുതല്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ ട്രാവല്‍ കാര്‍ഡുമായി പൊരുത്തപ്പെടുന്ന കാബിനിലാണ് ചെയ്യുന്നതെന്ന് ഉറപ്പാക്കണമെന്ന് ഖത്തര്‍ റെയില്‍ ഓര്‍മിപ്പിച്ചു.