Archived Articles

ഫിഫ ലോകകപ്പിന് മുന്നോടിയായി ഖത്തറില്‍ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനില്‍ വന്‍ വര്‍ദ്ധന

അമാനുല്ല വടക്കാങ്ങര

ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്.

പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2022 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണം 12,203 ആയി ഉയര്‍ന്നു, 2021 ലെ അതേ മാസത്തെ അപേക്ഷിച്ച് 45.8 ശതമാനവും വര്‍ദ്ധന രേഖപ്പെടുത്തി. സ്വകാര്യ മോട്ടോര്‍സൈക്കിളുകളുടെ രജിസ്‌ട്രേഷന്‍ 2022 ഒക്ടോബറില്‍ 639 ആയിരുന്നു, മുന്‍ മാസം ഇത് 604 ആയിരുന്നു.

കൂടുതല്‍ കാറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുന്നതിന്റെ സൂചനയാണ് .

Related Articles

Back to top button
error: Content is protected !!