Archived Articles

ഖത്തറില്‍ ക്രൂയിസ് സീസണ്‍ ആരംഭിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: ഫ്രഞ്ച് ക്രൂയിസ് കപ്പല്‍ ലെ ബൊഗെയ്ന്‍വില്ലെ ഇന്നലെ ദോഹ തുറമുഖത്ത് എത്തിയതോടെ 2022-23 വര്‍ഷത്തെ ക്രൂയിസ് സീസണ്‍ ആരംഭിച്ചതായി ഖത്തര്‍ പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനിയായ മവാനി ഖത്തര്‍ പ്രഖ്യാപിച്ചു. ഫ്രഞ്ച് കമ്പനിയായ പൊനന്റ് ആണ് ക്രൂയിസ് നിയന്ത്രിക്കുന്നത്. ഖത്തറിലെത്തിയ സീസണിലെ ആദ്യ കപ്പല്‍ 131 മീറ്റര്‍ നീളവും 18 മീറ്റര്‍ വീതിയുമുള്ളതാണ്. ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 294 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്.

വരും ദിവസങ്ങളില്‍ നിരവധി ക്രൂയിസുകള്‍ ദോഹ തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.