Archived Articles

ജന്മദിനത്തില്‍ രക്തം കൊടുക്കുകയെന്ന പതിവ് തെറ്റിക്കാതെ പിസി നൗഫല്‍ കട്ടുപ്പാറ

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡണ്ടായ പിസി നൗഫല്‍ കട്ടുപ്പാറ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധേയനാണ് . സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ അദ്ദേഹം തന്റെ ജീവിതത്തിലെ വിശേഷാവസരങ്ങളെ ആഘോഷിക്കാറുള്ളത്് രക്തം ദാനം ചെയ്തുകൊണ്ടാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജന്മദിനത്തില്‍ രക്തം കൊടുക്കുകയെന്ന പതിവ് അദ്ദേഹം തെറ്റിക്കാറില്ല.
ഈ വര്‍ഷം 5 തവണയാണ് ഈ ചെറുപ്പക്കാരന്‍ രക്തദാനം നിര്‍വഹിച്ചത്. രക്തദാനം ജീവധാനമാണെന്നും വളരെ പ്രധാനപ്പെട്ട ഒരു സേവന പ്രവര്‍ത്തനമാണെന്നും സ്വന്തം ജീവിതം കൊണ്ട് അടയാളപ്പെടുത്തുന്ന ഈ ചെറുപ്പക്കാരന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്

Related Articles

Back to top button
error: Content is protected !!