Archived Articles

വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഖത്തര്‍ ടെക് ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ ഫെസിലിറ്റി മാനേജ്മെന്റ് , മാന്‍ പവര്‍ കമ്പനിയായ് ഖത്തര്‍ ടെക് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷിച്ചു. കമ്പനി ജീവനക്കാരേയും കുടുംബങ്ങളേയും ചേര്‍ത്തുപിടിച്ചാണ് ഖത്തര്‍ ടെക് ആഘോഷം സവിശേഷമാക്കിയത്.

ഇവാന്‍ തോമസ് ജിനോജ്, ജിയോണ്‍ ജിബി അബ്രഹാം, ജേക്കബ് കുര്യന്‍ ജിനു, നാഥന്‍ മാത്യൂ, സീറ സൂസന്‍ ബിനു , പ്രശാം ഷിബു നായര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പാട്ടുപാടിയവര്‍ക്കുള്ള സമ്മാനം ശ്രീഗ , ബിനു തോമസ്, ജോണ്‍സണ്‍, ബിനു കുര്യാക്കോസ്, ലൈജു വര്‍ഗീസ് എന്നിവര്‍ വിതരണം ചെയ്തു.

മ്യൂസിക്കല്‍ ചെയര്‍, മ്യൂസിക്കല്‍ ഹൂല ഹൂപ് പാസിംഗ്, കാന്‍ഡി കലക് ഷന്‍, ബലൂണ്‍ ബേസ്റ്റിംഗ്, ലക്കി ഡ്രോ എന്നിവയില്‍ ജിസി എം സജി, തോമസ് മാത്യൂ, ഫിലിക്‌സ് ബിനു കുര്യന്‍, ശ്രീഗ എന്നിവര്‍ ജേതാക്കളായി.

അലിയാസ് കുര്യന്‍, ജിബിന്‍ ജോണ്‍ മാത്യൂ, ജിനു കുര്യാക്കോസ്, ജെറിഷ് കുര്യാക്കോസ്, ആശ ജെബി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സജി എം കുര്യാക്കോസ്, ബാസില്‍ ജോസഫ് എന്നിവരായിരുന്നു പരിപാടി കോര്‍ഡിനേറ്റ് ചെയ്തത്. തോമസ് മാത്യൂ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു.

മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ഓപറേഷന്‍സ് മാനേജര്‍ , ബിനു കുര്യാക്കോസ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.