Archived Articles

ന്യൂ ഇയര്‍ പ്രമാണിച്ച് കേവലം 10 റിയാലിന് 14 വിഭവങ്ങളോടെയുള്ള സദ്യയൊരുക്കി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്

അമാനുല്ല വടക്കാങ്ങര

ദോഹ. ചുരുങ്ങിയ നിരക്കില്‍ മികച്ച ഭക്ഷണ വിഭവങ്ങള്‍ നല്‍കി സാധാരണക്കാരുടെ പ്രിയപ്പെട്ട റസ്റ്റോറന്റായി മാറിയ ഓള്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്  ന്യൂ ഇയര്‍ പ്രമാണിച്ച് കേവലം 10 റിയാലിന് 14 വിഭവങ്ങളോടെയുള്ള സദ്യയൊരുക്കുന്നു.

കുടുക്കയില്‍ ഉണ്ടാക്കി ഇലയില്‍ വിളമ്പുന്ന തനി നാടന്‍ ഉമ്മച്ചി ചോറും വിഭവ സമൃദ്ധമായ സദ്യയും ഓഫര്‍ വിലയില്‍ ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ലഭ്യമാകുമെന്ന് ഗള്‍ഫ് ഗാര്‍ഡന്‍ മാനേജര്‍ അലി വള്ളിയാട് പറഞ്ഞു.

പൊന്നിയരിച്ചോറ്, സാമ്പാര്‍, അവിയല്‍, മോരു കാച്ചിയത്, വെളിച്ചെണ്ണയില്‍ പൊരിച്ച മീന്‍ തവ ഫ്രൈ, മത്തി മാങ്ങ കറി, പപ്പടം, പായസം, കൊണ്ടാട്ടം, തോരന്‍, ചമ്മന്തി, പച്ചടി, കിച്ചടി , മുരിങ്ങ തോരന്‍ , വാഴക്കൂമ്പ് ഉപ്പേരി, ഉണക്കമീനും പച്ചമാങ്ങയും കറി തുടങ്ങി 14 വിഭവങ്ങളുണ്ടാകും. ഓരോ ദിവസവും ഐറ്റങ്ങള്‍ മാറും. പുറമെ നല്ല ചൂട് കഞ്ഞി വെള്ളവും

ന്യൂ ഇയര്‍ ഓഫറായ 10 റിയാല്‍ ഡൈനിംഗിന് മാത്രമായിരിക്കുമെന്നും ഡൈനിങ് 11 30 ന് ആരംഭിക്കുമെന്നും മാനേജര്‍ പറഞ്ഞു
പാര്‍സല്‍ 12 റിയാലാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 44682981 എന്ന നമ്പറില്‍ ബന്ധപ്പെടാം.