Archived Articles

ഖത്തര്‍ യൂണിവേഴ്‌സിറ്റി ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകള്‍ ജനുവരി 8 മുതല്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ യൂണിവേഴ്‌സിറ്റി ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകള്‍ ജനുവരി 8 മുതല്‍ ആരംഭിക്കുമെന്ന് അഡ്മിഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. 63 വ്യത്യസ്ത പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2023 ഫെബ്രുവരി 16 വരെ അപേക്ഷകള്‍ സ്വീകരിക്കും. പ്രവേശന തീരുമാനങ്ങള്‍ 2023 ജൂണ്‍ 1-ന് പ്രഖ്യാപിക്കും. ക്ലാസുകള്‍ 2023 ഓഗസ്റ്റ് 20-ന് ആരംഭിക്കും.

അപേക്ഷകന്റെ യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് ഓണ്‍ലൈന്‍ അഡ്മിഷന്‍ ആപ്ലിക്കേഷന്‍ പേജ് സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രവേശന അപേക്ഷാ നില ട്രാക്ക് ചെയ്യാന്‍ കഴിയും.

അപേക്ഷകര്‍ക്ക് സ്റ്റുഡന്റ് കോള്‍ സെന്ററുമായി 44034444 എന്ന നമ്പറിലോ graduate@qu.edu.qa എന്ന ഇമെയില്‍ വഴിയോ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!