Breaking News

ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഖത്തറും

അമാനുല്ല വടക്കാങ്ങര

ദോഹ: ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഖത്തറും . പല രാജ്യങ്ങളും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ നടപടി തുടങ്ങിയിരുന്നു. ഖത്തറില്‍ നാളെ (ചൊവ്വാഴ്ച) മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വദേശികള്‍, വിദേശികള്‍, സന്ദര്‍ശകര്‍ എന്നിവരടക്കം ചൈനയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഇത് ബാധകമാണ്. വാക്‌സിന്‍, ഇമ്മ്യൂണിറ്റി സ്റ്റാറ്റസ് പരിഗണിക്കാതെയാണ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത്.

എന്നാല്‍ ചൈനയില്‍ നിന്നുളള യാത്രക്കാര്‍ക്ക് നിലവില്‍ ക്വാറന്റൈന്‍ നടപടികള്‍ ആലോചിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.