Breaking News

പൊതുനിരത്തില്‍ കാറുകൊണ്ട് അഭ്യാസം കാണിച്ച വാഹനം പിടികൂടുകയും ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു

അമാനുല്ല വടക്കാങ്ങ

ദോഹ:ഖത്തറിലെ പൊതുനിരത്തില്‍ കാറുകൊണ്ട് അഭ്യാസം കാണിച്ചതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വാഹനം പിടികൂടുകയും ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു.
നിയമലംഘനത്തിന്റെ വീഡിയോ പ്രചരിപ്പിച്ച ഡ്രൈവറെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയും നടപടിയെടുക്കുകയും ചെയ്തതായി വകുപ്പിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ അറിയിച്ചു.

നിയമം ലംഘിച്ച വാഹനത്തിന്റെ ചിത്രങ്ങളും അധികൃതര്‍ പങ്കുവച്ചു.ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

Related Articles

Back to top button
error: Content is protected !!