Archived Articles

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് ഷൂട്ടൗട്ട് മല്‍സരം സംഘടിപ്പിക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് വനിതാ വിഭാഗം ഷൂട്ടൗട്ട് മല്‍സരം സംഘടിപ്പിക്കുന്നു. ജനുവരി 6 വെള്ളിയാഴ്ച വെകുന്നേരം 3 മണി മുതല്‍ 5 മണി വരെ അംഗങ്ങള്‍ക്കായി അബൂഹമൂറിലെ കാംബ്രിഡ്ജ് സ്‌കൂളിലാണ് ഷൂട്ടൗട്ട് മല്‍സരം സംഘടിപ്പിക്കുന്നത്.

സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ എന്നീ കാറ്റഗറികളിലാണ് മല്‍സരം നടക്കുക.സമാപന ചടങ്ങില്‍ യൂത്ത് വിംഗ് നടത്തിയ ലോകകപ്പ് പ്രവചന മല്‍സര വിജയികള്‍ക്കും ഷൂട്ടൗട്ട് മല്‍സര വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ചെയര്‍മാന്‍ വി. എസ്സ്. നാരായണന്‍, വൈസ് ചെയര്‍മാന്‍മാരായ ജെബി കെ. ജോണ്‍, കേണല്‍ ഡി. പി. പിളള, പ്രസിഡണ്ട് സുരേഷ് കരിയാട്, വിമന്‍സ് ഫോറം പ്രസിഡണ്ട് കാജല്‍, ജന. സെക്രട്ടറി സിമി, യുത്ത് വിംഗ് വൈസ് പ്രസിഡണ്ട് സിറാജ്, ജന. സെക്രട്ടറി വിപിന്‍ പുത്തൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.