Breaking News

ഖത്തറില്‍ താമസ വാടക കുറയുന്നില്ല

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ താമസ വാടക കുറയുന്നില്ല . ഫിഫ 2022 ലോകകപ്പിന് ശേഷം താമസ വാടക കുറയുമെന്ന പ്രതീക്ഷ അസ്തമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2023 ജനുവരിയില്‍ വാടക കരാറുകള്‍ പുതുക്കിയ പലരും വാടക വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം വാടക കുറയാനിടയില്ല എന്നാണ് പല ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗ്ലോബല്‍ പ്രോപ്പര്‍ട്ടി ഗൈഡിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, മിഡില്‍ ഈസ്റ്റിലെ രണ്ട് ബെഡ്റൂം അപ്പാര്‍ട്ട്മെന്റുകളുടെ ഏറ്റവും ഉയര്‍ന്ന ശരാശരി പ്രതിമാസ വാടക ഖത്തറിലാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും മുന്നിലാണ് ഖത്തര്‍ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.