Breaking News

ദുരന്ത ബാധിതരെ ചേര്‍ത്തുപിടിച്ച് ഖത്തര്‍ അമീര്‍ തുര്‍ക്കിയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ദുരന്ത ബാധിതരെ ചേര്‍ത്തുപിടിച്ച് ഖത്തര്‍ അമീര്‍ തുര്‍ക്കിയില്‍ . തുര്‍ക്കിയിലെത്തിയ അമീറും സംഘവും തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തി.
ആശ്വാസത്തിന്റേയും സഹായത്തിന്റേയും വികാരത്തിനപ്പുറം ദുരന്ത ബാധിതരെ ചേര്‍ത്തുപിടിച്ചാണ് ഖത്തര്‍ അമീര്‍ മാതൃകയായത്. തുര്‍ക്കിയിലേയും സിറിയയിലേയും ദുരന്ത ബാധിതരെ സഹായിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നതിന് ആദ്യം മുന്നോട്ടുവന്ന രാജ്യമാണ് ഖത്തര്‍. ദുരിതാശ്വാസ ഫണ്ടിലേക്ക് ഖത്തര്‍ അമീര്‍ 50 മില്യണ്‍ റിയാല്‍ സംഭാവന നല്‍കിയിരുന്നു.