Archived Articles

ഖത്തര്‍ ദേശീയ കായിക ദിനത്തിനു ഐക്യദാര്‍ഢ്യവുമായി സംസ്‌കൃതി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ദേശീയ കായിക ദിനമായ ഇന്ന് രാവിലെ 8 മണിമുതല്‍ ഉച്ചക്ക് 12 മണിവരെ ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിവിധ സൗഹൃദ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംസ്‌കൃതി അറിയിച്ചു.
ഈ വര്‍ഷത്തെ സംസ്‌കൃതി സ്‌പോര്‍ട്‌സ് ഡേയോട് അനുബന്ധിച്ചു ഒരു മാസം നീണ്ട് നില്‍ക്കുന്ന വിവിധ കായിക മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 17-ന് നടക്കുന്ന സംസ്‌കൃതി സ്‌പോര്‍ട്‌സ് ഡേയില്‍ പരിപാടികള്‍ക്ക് സമാപനമാകും. അന്നേ ദിവസം ഒരു പകല്‍ നീണ്ടുനില്‍ക്കുന്ന വിവിധ മത്സരങ്ങള്‍ സ്‌പോര്‍ട്‌സ് ഡേയുടെ ഭാഗമായി അരങ്ങേറും.

സംസ്‌കൃതി സ്‌പോര്‍ട്‌സ് ഡേയുടെ കിക്ക് ഓഫ് ഈ വര്‍ഷത്തെ ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ നടക്കുമെന്ന് സംസ്‌കൃതി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!