Archived Articles

പി.എസ്.എം.ഒ. കോളേജ് അലുംനി അസോസിയേഷന്‍ ഖത്തര്‍ ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. പി.എസ്.എം.ഒ. കോളേജ് അലുംനി അസോസിയേഷന്‍ ഖത്തര്‍ ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. നൂറോളം പേര്‍ പങ്കെടുത്ത പരിപാടികള്‍ക്ക് പ്രസിഡണ്ട് ഹക്കീം കാപ്പന്‍, സെക്രട്ടറി ഹസീബ് , പോഗ്രാം ക ണ്‍വീനര്‍ റിയാസ് പാറാടന്‍ കോര്‍ഡിേനറ്റര്‍ ഷഹനാസ്ബാബു എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെയും വനികളുടെയും മല്‍സര ഇനങ്ങള്‍ക്ക് വൈസ് പ്രസിഡണ്ട് സഹ് ല എക്‌സിക്യൂട്ടീവ് അംഗം ജുനൈബ എന്നിവര്‍ നേതൃത്വം വഹിച്ചു.

പങ്കെടുത്തവരെ ചാമ്പ്യന്‍ സ് , വിന്നേഴ്‌സ് എന്നീ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മല്‍സരങ്ങളില്‍ അഫ്‌സല്‍ നേതൃത്വം നല്‍കിയ വിന്നേഴ്‌സ് ടീം ഓവറോള്‍ ചാമ്പ്യന്‍മാരായും യൂസുഫ് പാഞ്ചിലി ലീഡറായ ചാമ്പ്യന്‍സ് ടീം റണ്ണേഴ്‌സ് അപ്പായും വിജയിച്ചു.

പി.എസ്.എം.ഒ. കോളേജ് അലുംനി അസോസിയേഷന്‍ ഖത്തര്‍ മുന്‍ പ്രസിഡണ്ട് ജാഫര്‍, തുടക്ക കാലത്തെ സെക്രട്ടറി അബ്ദുള്‍ ഷമീര്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാന ങ്ങള്‍ വിതരണം ചെയ്തു. പരിപാടികളുടെ തല്‍സമയ സംപ്രേഷണം യൂട്യൂബിലൂടെ വളരെ ഭംഗിയായി ചെയ്ത ഹാറൂണിനെ അഭിനന്ദിക്കുന്നതോടൊപ്പം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പ്രോഗ്രാം വലിയ വിജയമാക്കാന്‍ സഹായിച്ച പി.എസ്.എം.ഒ. കോളേജ് അലുംനി അസോസിയേഷന്‍ ഖത്തര്‍ കുടുംബത്തിലെ എല്ലാവര്‍ക്കും വൈസ് പ്രസിഡണ്ട് സുരേഷ് ബാബു പണിക്കര്‍ നന്ദിയും പറഞ്ഞു.