Archived ArticlesBreaking News

ഡിജിപോള്‍ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചു, തെരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്‌സ് ബോഡികളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫോറം, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എന്നിവയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഡിജിപോള്‍ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചു. തെരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ രാത്രി 9 മണിവരെ നടക്കും. എല്ലാ വോട്ടര്‍മാരും തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ ഡിജിപോള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.

ഫെബ്രുവരി 17 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവെക്കുകയായിരുന്നു.