Archived Articles

സഫാരി ഇന്‍ഡസ്ട്രിയല്‍ ഏരിയ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മെഗാപ്രമോഷന്‍ വിജയികളെ പ്രഖ്യാപിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉത്ഘാടനത്തോട വെളയില്‍ അവതരിപ്പിച്ച മെഗാപ്രമോഷനായ സഫാരി വിന്‍ 100, 000 ഖത്തര്‍റിയാല്‍ ആന്റ് മെനി മോര്‍ പ്രൈസസ് പ്രമോഷന്റെ വിജയികളെ തെരെഞ്ഞെടുത്തു. ഫെബ്രുവരി 19 ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സഫാരി ഔട്‌ലെറ്റില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയം പ്രതിനിധികളുടെയും സഫാരി മാനേജ്‌മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടന്ന നറുക്കെടുപ്പിലാണ് 100,000 റിയാല്‍ ക്യാഷ് പ്രൈസിനും മറ്റ് സമ്മാനങ്ങള്‍ക്കും അര്‍ഹരായ 39 വിജയികളെയും തെരെഞ്ഞെടുത്തത്.

ഒന്നാമത്തെ വിജയി ഷക്കീല്‍ (കൂപ്പണ്‍ നമ്പര്‍ – 19368) ക്ക് 50,000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസും രണ്ടാമത്തെ വിജയി ലിത്തോണ്‍ അഹമ്മദ് (കൂപ്പണ്‍ നമ്പര്‍ -27575) 20,000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസും മൂന്നാമത്തെ വിജയികളായ പ്രബീഷ് കുമാര്‍ (കൂപ്പണ്‍ നമ്പര്‍ -403417) ഹേമന്ത് കുമാര്‍ (കൂപ്പണ്‍ നമ്പര്‍ -397604) എന്നിവര്‍ക്ക് 5000 ഖത്തര്‍ റിയാല്‍ വീതവും നാലാം സമ്മാനമായി 2000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസ് 5 വിജയികള്‍ക്കും അഞ്ചാം സമ്മാനമായി 1000 റിയാല്‍ ക്യാഷ് പ്രൈസ് 10 വിജയികള്‍ക്കും ആറാം സമ്മാനമായി ടി. സി. എല്‍ 65 ഇഞ്ച് ടിവി 5 വിജയികള്‍ക്കും ഏഴാം സമ്മാനമായി ലെനോവോ ലാപ്‌ടോപ്പ് 5 വിജയികള്‍ക്കും എട്ടാം സമ്മാനമായി സാംസംഗ് മൊബൈല്‍ 10 വിജയികള്‍ക്കുമാണ് ലഭിക്കുക.

സഫാരിയുടെ ഓരോ പ്രമോഷനുകളും വളരെ ആകാംഷയോടെ നോക്കിക്കാണുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ സഫാരിയുടെ ഈ മെഗാ പ്രമോഷനും വന്‍ ജനസ്വീകാര്യതയാണ് ലഭിച്ചത്.