Archived Articles

റോറ്റേറിയന്‍ എംഡി ഡോ. പി എ ഷുക്കൂര്‍ കിനാലൂരിനെ ആദരിച്ചു

ദോഹ. റൊട്ടറി ഗ്ലോബല്‍ ഗ്രാന്‍ഡ് പ്രൊജക്റ്റിന്റെ ഭാഗമായി റൊട്ടറി ക്ലബ് കാലിക്കറ്റ് മിഡ് ടൌണ്‍ ,റൊട്ടറി ക്ലബ് കാലിക്കറ്റ് സൈബര്‍സിറ്റി എന്നിവ സംയുക്തമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ തുടങ്ങുന്ന സ്‌കിന്‍ ബാങ്ക് ഗ്‌ളോബല്‍ പ്രോജക്ടിലേക്ക് സംഭാവന നല്‍കിയ റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റിയുടെ മേജര്‍ ഡോണര്‍ അംഗീകരത്തിന് ഉടമയായ റോറ്റേറിയന്‍ എംഡി ഡോ. പി എ ഷുക്കൂര്‍ കിനാലൂരിനെ റൊട്ടറി ക്ലബ് കാലിക്കറ്റ് സൈബര്‍സിറ്റി പ്രസിഡന്റ് റോറ്റേറിയന്‍ ജലീല്‍ എടത്തില്‍ , പാസ്റ്റ് പ്രസിഡന്റ് റോറ്റേറിയന്‍ ഡോക്ടര്‍ മുഹമ്മദ് ഉണ്ണി ഒളകര, റോറ്റേറിയന്‍ ഇ പി അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ ചേര്‍ന്ന് ഖത്തറില്‍ , ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലെ ഒത്തുചേരലില്‍ ആദരിച്ചു.