Breaking News

ഖത്തറില്‍ ലിമോസിന്‍ കാറുകള്‍ക്ക് പുതി നമ്പര്‍ പ്‌ളേറ്റ്

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ലിമോസിന്‍ കാറുകള്‍ക്ക് പുതി നമ്പര്‍ പ്‌ളേറ്റ് . ഫെബ്രുവരി 22 മുതലാണ് പുതിയ നമ്പര്‍ പ്‌ളേറ്റുകള്‍ നല്‍കി തുടങ്ങിയത്. ലിമോസിന്‍ കമ്പനികള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കാറുകളുടെയും ലൈസന്‍സ് പ്ലേറ്റ് മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം അറിയിച്ചു.

ലിമോസിന്‍ കമ്പനികള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കാറുകളും ‘ലിമോസിന്‍’ ലൈസന്‍സ് പ്ലേറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. എന്നാല്‍ വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കുമ്പോള്‍ ലൈസന്‍സ് പ്ലേറ്റുകള്‍ മാറ്റിസ്ഥാപിച്ചാല്‍ മതിയാകും.