Breaking News

ഖത്തറില്‍ നാളെ മുതല്‍ മഴക്ക് സാധ്യത

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഞായറാഴ്ച മുതല്‍ ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ട്വിറ്റര്‍ ഹാന്‍ഡില്‍ അറിയിച്ചു. ചില സന്ദര്‍ഭങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ട്.

ഇന്നു മുതല്‍ രാജ്യത്തുടനീളം മേഘങ്ങളുടെ അളവ് വര്‍ദ്ധിക്കുമെന്നും ക്യുഎംഡി അറിയിച്ചു.