Breaking News

എ എഫ് സി ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ അല്‍ ദുഹൈലും അല്‍ ഹിലാലും നേര്‍ക്കുനേര്‍ ഇന്ന് 6 മണിക്ക്

അമാനുല്ല വടക്കാങ്ങര

ദോഹ: എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ഖത്തറിന്റെ അല്‍ ദുഹൈലും സൗദി അറേബ്യയുടെ അല്‍ ഹിലാലും തമ്മിലുള്ള പോരാട്ടം ഇന്ന് വൈകുന്നേരം 6 മണിക്ക് നടക്കും. അല്‍ തുമാമ സ്റ്റേഡിയത്തിലാണ് കളി നടക്കുക.
അല്‍ ഹിലാലിനെ നേരിടാനും അല്‍ ദുഹൈല്‍ പൂര്‍ണസജ്ജമാണെന്നും ആവേശകരമായ മല്‍സരം പ്രതീക്ഷിക്കാമെന്നും അല്‍ ദുഹൈല്‍ കോച്ച് വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദി അറേബ്യയില്‍ നിന്നുള്ള കാല്‍പന്തുകളിയാരാധകരുടെ വലിയ ഒഴുക്കാണ് അബൂ സംറ ബോര്‍ഡര്‍ റിപ്പോര്‍ട്ട് ചെയ്തത്.