Archived Articles

ടോസ്ട്മാസ്റ്റര്‍ ഏരിയ 26 വാര്‍ഷിക പ്രസംഗ മത്സരം പര്യവസാനിച്ചു

അമാനുല്ല വടക്കാങ്ങര
ദോഹ. ഏരിയ 26 ടോസ്റ്റ്മാസ്റ്റര്‍മാരുടെ വാര്‍ഷിക പ്രസംഗ മത്സരം സെന്‍ട്രോ ക്യാപിറ്റല്‍ ഹോട്ടലില്‍ നടന്നു. ഏരിയ ഡയറക്ടര്‍ അബ്ദുല്ല പൊയില്‍ നേതൃത്വം നല്‍കി.

ഗുഡ്വില്‍ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബ്, അറോറ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബ്, മൈന്‍ഡ്ട്യൂണ്‍സ് വേവ്സ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബ് എന്നിവയുടെ പ്രസിഡന്റുമാരും അംഗങ്ങളും അടങ്ങുന്ന ഏരിയ 26 ന്റെ പ്രസംഗ മത്സരത്തില്‍ നേരിട്ടും ഓണ്‍ലൈന്‍ ആയി ദുബൈയില്‍ നിന്നും ഇന്ത്യയില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

മൂന്ന് ക്ലബ്ബുകളിലെയും അംഗങ്ങളെയും സജീവമായി പങ്കെടുപ്പിച്ച പരിപാടിയുടെ കോണ്ടെസ്റ്റ് മാനേജര്‍ ജാഫര്‍ മുറിച്ചാണ്ടി ആയിരുന്നു.

പ്രസംഗ മത്സരത്തില്‍ 16 വിധികര്‍ത്താക്കള്‍ വിജയികളെ തെരഞ്ഞെടുത്തു, ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്ക് മാര്‍ച്ച് മൂന്നിന് കൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന ഡിവിഷന്‍ മത്സരങ്ങളില്‍ പങ്കെടുക്കാം.

ഡിസ്ട്രിക്ട് 116 ഡയറക്ടര്‍ രാജേഷ് വിസി, മറ്റു നേതാക്കളായ രവി ശങ്കര്‍ , സബീന എം കെ , ബല്കീസ് നാസര്‍ , സല്‍മാന്‍ ഹില്‍മി , വി സി മഷൂദ് ,ഹബീബ് , ഷമീര്‍ പി എച് , അന്‍സാര്‍ അരിമ്ബ്ര , സയീദ് സല്‍മാന്‍ ,സുശീല്‍, ഷമീര്‍ എം സി, മുത്തലിബ്, ആയിഷ ഷഹീന , അഡ്വ ഷീജ അഡ്വ അനിസ് കരീം ,സമ്പത്, പ്രസിഡന്റുമാരായ ബഷീര്‍ അഹമ്മദ് , മിഷേല്‍, കാമാക്ഷി തുടങിയവരും മുഖ്യ വിധികര്‍ത്താക്കളായി യൂസഫ് വണ്ണാരത്ത് , ഫിലിപ് ചെറിയാന്‍ തുടങ്ങിയവരും പങ്കെടുത്തു.

പ്രസംഗ മത്സരങ്ങള്‍ക് ശേഷം കണ്ണൂര്‍ ജാഫറിന്റെ നേതൃത്വത്തില്‍ ഗാനമേളയും സംഘടിപ്പിച്ചു.