Archived Articles

സീനിയര്‍ അറബ് ജൂഡോ ചാമ്പ്യന്‍ഷിപ്പ് – ദോഹ 2023 മാര്‍ച്ച് 3 , 4 തിയ്യതികളില്‍

അമാനുല്ല വടക്കാങ്ങര

ദോഹ: സീനിയര്‍ അറബ് ജൂഡോ ചാമ്പ്യന്‍ഷിപ്പ് – ദോഹ 2023 മാര്‍ച്ച് 3 , 4 തിയ്യതികളില്‍ അല്‍ സദ്ദിലെ അലി ബിന്‍ ഹമദ് അല്‍ അത്തിയ അരീനയില്‍ നടക്കും. അതേ
അത്യാധുനിക അരീനയില്‍ വെച്ചാണ് – ലോക ജൂഡോ ചാമ്പ്യന്‍ഷിപ്പ് – ദോഹ 2023 മെയ് മാസത്തില്‍ നടക്കുന്നത്.

ഖത്തര്‍, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജോര്‍ദാന്‍, ജിബൂട്ടി, ബഹ്റൈന്‍, മൊറോക്കോ, അള്‍ജീരിയ, ഇറാഖ്, ടുണീഷ്യ, കുവൈറ്റ്, സിറിയ, ലെബനന്‍ എന്നിവിടങ്ങളില്‍ നിന്ന് 300 ജൂഡോകകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് 7 മുതല്‍ 14 വരെ നടക്കുന്ന ലോക ജൂഡോ ചാമ്പ്യന്‍ഷിപ്പ് – ദോഹ 2023 ന്റെ ഒരു ടെസ്റ്റ് ഇവന്റ് ആകും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!