Breaking News

ഖത്തറിലെ പ്രഥമ കൈറ്റ് ഫെസ്റ്റിവല്‍ മാര്‍ച്ച് 16 മുതല്‍ 18 വരെ

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രഥമ കൈറ്റ് ഫെസ്റ്റിവല്‍ മാര്‍ച്ച് 16 മുതല്‍ 18 വരെ നടക്കും. കൈറ്റ് ഫെസ്റ്റിവല്‍ വെന്യൂ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ഗുണനിലവാരമുള്ള സമയം ചിലവഴിക്കാനും ആകാശത്തിലെ പട്ടങ്ങളുടെ ദൃശ്യ ചാരുത ആസ്വദിക്കാനുമുള്ള മികച്ച അവസരമാണ് കൈറ്റ് ഫെസ്റ്റിവല്‍ നല്‍കുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രൊഫഷണല്‍ പട്ടം പറത്തുന്നവര്‍ക്കൊപ്പം ഖത്തറിന്റെ ആകാശത്ത് രാവും പകലും പട്ടം പറത്താം.