Breaking News
നോര്‍ക്ക റൂട്സ് ഡയറക്ടര്‍ ജെ.കെ.മേനോന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു
ദോഹ. നോര്‍ക്ക റൂട്സ് ഡയറക്ടറും എബിഎന്‍ കോര്പറേഷന് ചെയര്‍മാനുമായ ജെ.കെ.മേനോന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. എച്.പി.സി.എല്‍ ഉല്പന്നങ്ങളുടെ ഔദ്യോഗിക ലോഞ്ചിംഗുമായി ബന്ധപ്പെട്ട് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്. മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍, ഷാനവാസ് ഷെറാട്ടണ്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.