Breaking News

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്സ് ബോഡികളിലെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 9 മണി വരെയായിരിക്കും തെരഞ്ഞെടുപ്പ്.
ഡിജിപോള്‍ ആപ്പ് വഴിയാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ ലോകത്തിന്റെ ഏത് ഭാഗത്തുള്ള വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാം. എന്നാല്‍ ആപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്ത് വെരിഫൈ ചെയ്തവര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാനാവുക.