Breaking News

ദോഹ പ്രോഗ്രാം ഓഫ് ആക്ഷന്‍ നടപ്പാക്കുന്നതിന് ഖത്തറിന്റെ 60 മില്യണ്‍ ഡോളര്‍ സഹായം

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകത്തെ ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളുടെ പുരോഗതി ലക്ഷ്യം വെക്കുന്ന ദോഹ പ്രോഗ്രാം ഓഫ് ആക്ഷന്‍ നടപ്പാക്കുന്നതിന് ഖത്തറിന്റെ 60 മില്യണ്‍ ഡോളര്‍ സഹായം. ഇന്നലെ ദോഹയില്‍ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഇക്കാര്യം പ്രഖ്യാപിച്ചത്. വികസനം കുറഞ്ഞ രാജ്യങ്ങളെ ഉയര്‍ത്തികൊണ്ടുവരുന്നതിനും അവിടങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ഖത്തര്‍ അമീര്‍ പ്രഖ്യാപിച്ചു.
ഖത്തറിന്റെ വികസനം കുറഞ്ഞ രാജ്യങ്ങളുടെ ഗ്രൂപ്പിന്റെ ചെയര്‍മാനായ മലാവി പ്രസിഡന്റ് ഡോ. ലസാറസ് ചക്വേര പ്രശംസിച്ചു.