Breaking News

ഫെബ്രുവരിയില്‍ തൊഴില്‍ മന്ത്രാലയത്തിന ലഭിച്ചത് ഏകദേശം 5,525 റിക്രൂട്ട്മെന്റ് അപേക്ഷകള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഫെബ്രുവരിയില്‍ ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത് ഏകദേശം 5,525 റിക്രൂട്ട്മെന്റ് അപേക്ഷകള്‍ . തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്കല്‍ ബുള്ളറ്റിന്‍ പ്രകാരം 3,862 റിക്രൂട്ട്മെന്റ് അപേക്ഷകള്‍ മന്ത്രാലയം അംഗീകരിക്കുകയും 1,663 എണ്ണം നിരസിക്കുകയും ചെയ്തു.
പ്രൊഫഷന്‍ മാറ്റുന്നതിനുള്ള മൊത്തം 3,004 അപേക്ഷകളില്‍ 2,961 എണ്ണം അംഗീകരിക്കപ്പെടുകയും 43 എണ്ണം നിരസിക്കുകയും ചെയ്തു.